അമ്പലപ്പുഴ: തോട്ടപ്പള്ളി പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ അന്യസംസ്ഥാന തൊഴിലാളിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. ഐ.ആര്‍.ഇയിയുടെ എസ്‌കവേറ്റര്‍ ജീവനക്കാരനായ ബീഹാര്‍ സ്വദേശി രാജ് കുമാറി(23)നെയാണ് കാണാതായത്.
/sathyam/media/post_attachments/UHrAn7cmOE6uLjtfwoWM.webp)
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അപകടം. പൊഴി മുറിക്കല്‍ ജോലി നടക്കുന്നതിനിടെ വള്ളത്തില്‍ വരുമ്പോള്‍ ശക്തമായ കാറ്റിലും മഴയിലും പെട്ട് വള്ളം മറിഞ്ഞ് രാജ് കുമാറിനെ കാണാതാകുകയായിരുന്നു.
പിന്നീട് ഹരിപ്പാട് നിന്നെത്തിയ അഗ്‌നിശമന സേനയുടെയും ആലപ്പുഴ, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ സ്‌കൂബാ സംഘത്തിന്റെയും നേതൃത്വത്തില്‍ തെരച്ചില്‍ ഊര്‍ജിതമാക്കി. കൂടാതെ തോട്ടപ്പള്ളി തീരദേശ പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ വള്ളത്തില്‍ വലയിട്ടും തെരച്ചില്‍ നടത്തുന്നുണ്ട്.