മോസ്‌കോയില്‍ ഉക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം

author-image
neenu thodupuzha
New Update

മോസ്‌കോ: മോസ്‌കോയിലേക്ക് ചൊവ്വാഴ്ച രാവിലെ ഉക്രെയ്ന്‍ നടത്തിയ വ്യോമാക്രമണത്തെത്തുടര്‍ന്ന് അന്താരാഷ്ട്ര വിമാനത്താവളം മണിക്കൂറുകളോളം അടച്ചിട്ടു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച അഞ്ച് ഡ്രോണ്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. നാശനഷ്ടങ്ങളോ, ആളപായമോ ഉണ്ടായില്ലെന്നും മോസ്‌കോ അറിയിച്ചു.

Advertisment

publive-image

ആക്രമണത്തെത്തുടര്‍ന്ന് മോസ്‌കോയിലെ നുകോവോ അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. ഇവിടേക്കുള്ള വിമാനങ്ങള്‍ നഗരത്തിലെ മറ്റു വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. ആക്രമണത്തില്‍ ഉക്രെയ്ന്‍ പ്രതികരിച്ചിട്ടില്ല. മേയില്‍ ക്രെംലിനിലേക്കും ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണമുണ്ടായിരുന്നു.

അതിനിടെ, ഉക്രെയ്‌നില്‍ റഷ്യ ആക്രമണം രൂക്ഷമാക്കി. ഖര്‍ക്കിവില്‍ റഷ്യന്‍ ഷെല്ലിങ്ങില്‍ 31 പേര്‍ക്ക് പരിക്കേറ്റു. വടക്കു-കിഴക്കന്‍ നഗരം സുമിയില്‍ റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. 21 പേര്‍ക്ക് പരിക്കേറ്റു.

Advertisment