തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവതിയെ ബലമായി തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതിനു ശേഷം കെട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ പ്രതിയെ തെളിവെടുപ്പിനു കസ്റ്റഡിയില്‍ വാങ്ങി. ആറ്റിങ്ങല്‍ അവനവഞ്ചേരി സ്വദേശി കിരണി(25)നെയാണ് കഴക്കൂട്ടം പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.
/sathyam/media/post_attachments/Hq3CfZypHzMJMzm7P8ih.jpg)
മെഡിക്കല്‍ കോളേജിലെ ദന്തല്‍ വിഭാഗത്തിലും കഴക്കൂട്ടത്തെ ബാര്‍ ഹോട്ടലിലും മേനംകുളത്തെ റോഡ് വശത്തും യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച വെട്ടുറോഡിലെ അഗ്രോ സര്‍വ്വീസ് സെന്ററിലും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സുഹൃത്തുക്കള്‍ക്കും മറ്റും നല്‍കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തിയെന്നു പ്രതി പറഞ്ഞു. ജൂണ്‍ 24നായിരുന്നു സംഭവം. രാത്രി കഴക്കൂട്ടത്തെ ബാര്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ സുഹൃത്തുമായെത്തിയ യുവതിയെയാണ് കിരണ്‍ ബലമായി ബൈക്കില്‍ കയറ്റിക്കൊണ്ടു പോയി പീഡിപ്പിച്ചത്.