ആലപ്പുഴ: വള്ളം മറിഞ്ഞ് കാണാതായ അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഐആര്‍ഇയുടെ എസ്‌കവേറ്റര്‍ ജീവനക്കാരനായ ബിഹാര്‍ സ്വദേശി രാജ്കുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
/sathyam/media/post_attachments/cbaAbGkrCwd5NUlaoTTk.jpg)
തോട്ടപ്പള്ളി പൊഴിയുടെ തെക്ക് ഭാഗത്താണ് രാജ്കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. പൊഴി മുറിക്കല്‍ ജോലി നടക്കുന്നതിനിടെ വള്ളത്തില്‍ വരുമ്പോള്‍ ശക്തമായ കാറ്റിലും മഴയിലും പെട്ട് വള്ളം മറിഞ്ഞാണ് അപകടം സംഭവിച്ചത്. കാണാതായ രാജ്കുമാറിനായി ഇന്ന് തെരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. രാവിലെ വീണ്ടും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.