മൂന്നാറിൽ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരുക്ക്

author-image
neenu thodupuzha
New Update

മൂന്നാര്‍: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. ലക്ഷ്മി വെസ്റ്റ് ഡിവിഷന്‍ എസ്‌റ്റേറ്റ് സ്വദേശികളായ മണി, ക്രിസ്റ്റി എന്നിവരാണ് പരുക്കേറ്റ് ടാറ്റ ഹൈറേഞ്ച് ആശുപത്രിയില്‍ കഴിയുന്നത്. ഇതില്‍ തൊഴിലാളിയായ ക്രിസ്റ്റിയുടെ പരുക്ക് ഗുരുതരമാണ്.

Advertisment

publive-image

ഇന്നലെ രാവിലെ എട്ടോടെയാണ് സംഭവം. ലക്ഷ്മി എസ്‌റ്റേറ്റ് വെസ്റ്റ് ഡിവിഷനില്‍ ഫീല്‍ഡ് നമ്പര്‍ 19ലെ തേയിലത്തോട്ടത്തില്‍ ജോലിയെടുക്കവേയാണ് സമീപത്തെ ചോല വനത്തില്‍ നിന്നിരുന്ന കാട്ടുപോത്ത് ആക്രമിച്ചതെന്ന് പരുക്കേറ്റ മണി പറഞ്ഞു.

ചോലവനത്തില്‍ നിന്ന് ഓടിയെത്തിയ കാട്ടുപോത്ത് തൊഴിലാളിയായ ക്രിസ്റ്റിയെ കൊമ്പില്‍ കുത്തി എറിയുകയായിരുന്നു. കൂടെയുണ്ടായിരുന്ന മണി കാട്ടുപോത്തിന്റെ ആക്രമണത്തില്‍നിന്നും രക്ഷപ്പെടുന്നതിനിടയില്‍ നിലത്ത് വീണു പരുക്കേല്‍ക്കുകയും ചെയ്തു.

പിന്നീട് കൂടെ ജോലിചെയ്തിരുന്ന തൊഴിലാളികളാണ് കമ്പനി അധികൃതരെ വിവരം അറിയിച്ച് ഇരുവരെയും റ്റാറ്റ ഹൈറേഞ്ച് ആശുപത്രിയില്‍ എത്തിച്ചത്.

Advertisment