കൊച്ചി: തടവുകാരെ കാണാന്‍ അനുമതി വാങ്ങിയെത്തുന്ന അഭിഭാഷകരെ ജയില്‍ അധികൃതര്‍ തടയരുതെന്ന് ഹൈക്കോടതി. സീനിയര്‍ പോലീസ് ഓഫീസറെ കുത്തിക്കൊന്ന കേസിലെ പ്രതി ആട് ആന്റണിയുടെ വക്കാലത്ത് ഒപ്പിട്ട് വാങ്ങാനെത്തിയ അഭിഭാഷകനെ ജയില്‍ അധികൃതര്‍ തടഞ്ഞെന്ന് ആരോപിച്ച് അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് പി.വി. കൃഞ്ഞികൃഷ്ണന്റെ നിര്‍ദ്ദേശം.
/sathyam/media/post_attachments/TRvtJNmNsrD4wnRs6Nyv.jpg)
കേസുമായി ബന്ധപ്പെട്ട് എത്തുന്ന അഭിഭാഷകരെ അനാവശ്യമായി ജയില്‍ കവാടത്തില്‍ തടയരുതെന്നും മതിയായ പരിഗണന നല്‍കണമെന്നും സര്‍ക്കുലര്‍ ഇറക്കാന്‍ ജയില്‍ ഡി.ജി.പിയോട് കോടതി നിര്‍ദ്ദേശിച്ചു.
വിധിപ്പകര്‍പ്പ് ഡി.ജി.പിക്ക് നല്‍കാന്‍ രജിസ്ട്രിക്കും നിര്‍ദ്ദേശം നല്‍കി. തടവുപുള്ളികളെ കാണാനെത്തുന്ന അഭിഭാഷകര്‍ക്ക് കൂടിക്കാഴ്ച്ച അനുവദിക്കാത്തത് ഭാവിയില്‍ ഗൗരവകരമായി കാണുമെന്നും കോടതി വ്യക്തമാക്കി.