പാറശാല: വ്യാപാരിയെ കബളിപ്പിച്ച് പണം തട്ടിയയാളെ അറസ്റ്റു ചെയ്തു. അമ്പുരി തേക്കുപാറ അനിതാ ഭവനില്‍ ബിജുകുമാറാ(48)ണ് പിടിയിലായത്. വെള്ളറട സ്വദേശിയായ തടി വ്യാപാരിയെ കബളിപ്പിച്ച് 50,000 രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്.
മോഷ്ടിച്ച ഫോണില്‍നിന്ന് വ്യാപാരിയെ വിളിച്ച് താന്‍ തടി ബ്രോക്കറാണെന്ന് പരിചയപ്പെടുത്തുകയും ധനുവച്ചപുരത്തിന് സമീപം തടി വില്‍പ്പനയ്ക്കുണ്ടെന്നും അഡ്വാന്‍സായി 50,000 രൂപയും തടി കയറ്റാന്‍ ലോറിയും അയയ്ക്കാന്‍ ഇയാള്‍ ആവശ്യപ്പെട്ടു.
/sathyam/media/post_attachments/OgWZSqPbFrycgOSmB3ZO.jpeg)
തുടര്‍ന്ന് ലോറിയില്‍ എത്തിയവരോട് പണം നെടിയാംകോടിലുള്ള ഹോട്ടലില്‍ കൊടുത്തിട്ട് ധനുവച്ചപുരത്ത് വരാന്‍ പറഞ്ഞു. പണം നല്‍കിയശേഷം ലോറിയിലെത്തിയവര്‍ തിരിച്ചതിന് പിന്നാലെ ബിജുകുമാര്‍ ഹോട്ടലിലെത്തി പണം വാങ്ങി ഓട്ടോറിക്ഷയില്‍ രക്ഷപ്പെട്ടു.
തുടര്‍ന്ന് വ്യാപാരി പാറശാല പോലീസില്‍ പരാതി നല്‍കി. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോൾ മോഷ്ടിച്ച ഫോണാണെന്ന് മനസിലായി. പ്രതി അമരവിളയില്‍ ഇറങ്ങിയെന്ന ഓട്ടോറിക്ഷ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സി.സി.ടിവി പരിശോധിച്ചതിനെത്തുടര്‍ന്നാണ് പ്രതി പിടിയിലായത്.