കണ്ണൂര്‍: നഗരത്തിലെ കൃഷ്ണ ജൂവല്‍സില്‍ നിന്ന് ഏഴര കോടിയിലേറെ തട്ടിയെടുത്ത് മുങ്ങിയ ചീഫ് അക്കൗണ്ടിനെതിരെ പോലീസ് കേസെടുത്തു. ചിറക്കല്‍ കടലായി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കെ. സിന്ധു(46)വിനെതിരെയാണ് ജ്വല്ലറി എം. ഡി. പരാതി നല്‍കിയത്.
/sathyam/media/post_attachments/YWPwnkgHtN8TuCI6njkC.jpg)
തട്ടിപ്പു പുറത്തായതോടെ മംഗളൂരില്‍ ഡോക്ടറെ കാണാനെന്ന് പറഞ്ഞു സിന്ധു മുങ്ങുകയായിരുന്നു. ഫോണ്‍ സ്വിച്ച് ഓഫാണ്. സിന്ധു വരുമാനത്തില്‍ കവിഞ്ഞ വിധത്തില്‍ ആഢംബര ജീവിതമാണ് നയിച്ചതെന്ന് മറ്റു ജീവനക്കാര്‍ പറഞ്ഞു.
2004 മുതൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന സിന്ധു പലഘട്ടങ്ങളിലായി സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ നിന്ന് 7,55,30,644 രൂപ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്കും ബന്ധുക്കളുടെ അക്കൗണ്ടിലേക്കും മാറ്റുകയായിരുന്നു.
രണ്ട് ആഢംബര വീടുകള്‍, നാല് വാഹനം, സ്ഥലങ്ങള്‍ തുടങ്ങിയവ സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലുമായി സമ്പാദിച്ചതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സര്‍ക്കാരിലേക്ക് അടയ്ക്കേണ്ട വിവിധ നികുതികളിലും ഇവര്‍ തിരിമറി നടത്തിയതായും ആരോപണമുണ്ട്.