New Update
തിരുവനന്തപുരം: വിയറ്റ്‌നാമിലേക്ക് കേൃരളത്തില്‍ നിന്ന് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുമെന്ന് ഇന്ത്യയിലെ വിയറ്റ്‌നാം അംബാസഡര്‍ ന്യൂയെന്‍തന്‍ ഹായ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
Advertisment
/sathyam/media/post_attachments/P14fpgpH9GCmSrP0eb0O.jpg)
വിമാന സര്‍വീസ് ആരംഭിക്കുന്നത് വിവിവിധ മേഖലകളില്‍ രണ്ടു പ്രദേശങ്ങള്‍ക്കും ഗുണകരമാകുമെന്നും അംബാസഡര്‍ അഭിപ്രായപ്പെട്ടു. കൊച്ചിയില്‍നിന്ന് വിയറ്റ്‌നാമിലെ ഹോ ചിമിനിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുന്നത് വിയറ്റ്‌നാമുമായുള്ള ബന്ധം ശക്തമാക്കാന്‍ സഹായിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
വിനോദ സഞ്ചാരം, സാമ്പത്തികം, വ്യാപാരം തുടങ്ങി വിവിധ മേഖലകള്‍ക്ക് ഇതു കരുത്തു പകരും. വിവിധ മേഖലകളില്‍ വിയറ്റ്‌നാമുമായി അടുത്ത ബന്ധം വികസിപ്പിക്കാന്‍ കേരളത്തിന് താല്‍പര്യമുള്ളതായി മുഖ്യമന്ത്രി അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us