ഉദയഗിരി സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്; രണ്ടു ജീവനക്കാർക്ക് സസ്പെൻഷൻ

author-image
neenu thodupuzha
New Update

ചെറുതോണി: ഉദയഗിരി സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നതായി ആരോപണം. സംഭവത്തില്‍ രണ്ടു ജീവനക്കാരെ ബാങ്ക് ഭരണസമിതി അന്വക്ഷണ വിധേയമായി സസ്പെന്റ് ചെയ്തു.

Advertisment

സംഭവത്തില്‍ ബാങ്ക് സെക്രട്ടറി സനോജ് തൊണ്ടുവേലില്‍, സീനിയര്‍ ക്ലര്‍ക്ക് സുരേഷ് ആലുങ്കല്‍ എന്നീ ജീവനക്കാരെ അന്വേഷണവിധേയമായി ഭരണസമിതി സസ്‌പെന്റ് ചെയ്തു. ഉദയഗിരി സര്‍വീസ് സഹകരണ ബാങ്ക്, കൊച്ചുകാമാക്ഷിയിലെ ബാങ്ക് ശാഖ എന്നിവിടങ്ങളിലാണ് തട്ടിപ്പുനടന്നത്.

2013 മുതല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം നിലനില്‍ക്കുന്ന ബാങ്കില്‍ രണ്ട് മാസം മുമ്പ് അധികാരത്തിലെത്തിയ എല്‍.ഡി.എഫ്. ഭരണസമിതി നടത്തിയ അന്വക്ഷണത്തിലാണ് രണ്ടു ജീവനക്കാര്‍ വ്യാപക തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്.

publive-image

ബാങ്കില്‍ 2021ല്‍ വച്ച സ്വര്‍ണപ്പണയം പുതുക്കുന്നതിനായി കഴിഞ്ഞദിവസം ഉദയഗിരിയിലെ വ്യാപാരി അഭിലാഷ് ബാങ്കില്‍ എത്തിയപ്പോഴാണ് സ്വര്‍ണം പണയംവെച്ച് ഒരു മാസത്തിനുള്ളില്‍ സ്വര്‍ണഉരുപ്പിടി തിരിച്ചെടുത്തതായി രേഖകളില്‍ കാണുന്നതായി ജീവനക്കാര്‍ അറിയിച്ചത്. ഇതോടെ ഭരണസമിതിക്ക് അഭിലാഷ് പരാതി നല്‍കി.

ഇതേത്തുടര്‍ന്ന് പുതിയ ഭരണസമിതി അന്വക്ഷണം നടത്തുകയും പ്രാഥമിക അന്വഷണത്തില്‍ ബാങ്ക് ജീവനക്കാര്‍ ഇടപാടുകളില്‍ ക്രമക്കേട് നടത്തിയതായി ബോധ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് സഹകരണ ജോയിന്റ് രജിസ്ട്രാര്‍ക്ക് ഭരണസമിതി പരാതി നല്‍കി. അന്വേഷണത്തില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിയതായി ബാങ്ക് പ്രസിഡന്റ് അനീഷ് മാളിയേക്കല്‍ പറഞ്ഞു.

പണയ സ്വര്‍ണം കാണാതായതിനു പിന്നാലെ ജീവനക്കാര്‍ നിക്ഷേപകര്‍ അറിയാതെ നിക്ഷേപത്തിന്മേല്‍ വായ്പ എടുത്തിട്ടുള്ളതായും ഇല്ലാത്ത സംഘങ്ങളുടെ പേരില്‍ ലോണുകള്‍ എടുത്തിട്ടുള്ളതായും ഭരണസമിതിയംഗങ്ങള്‍ പറഞ്ഞു. ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് ജീവനക്കാര്‍ ബാങ്കില്‍ നടത്തിയിട്ടുള്ളതായാണ് പുറത്തുവരുന്ന വിവരം. ഇടപാടുകാര്‍ക്ക് മുതല്‍ നഷ്ടമാകില്ലെന്ന് ബാങ്ക് ഭരണ സമിതി അറിയിച്ചു.

Advertisment