കോട്ടയം: എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. ഗാന്ധിനഗര്‍ പെരുമ്പായിക്കാട് ചെട്ടിശേരി വീട്ടില്‍ മാഹി(28)നെയാണു ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്.
/sathyam/media/post_attachments/vLfOFuY3tF0zBzipfh41.jpg)
31 ഗ്രാം എം.ഡി.എം.എയും ഇയാളുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു. ജില്ലാ നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി ജോണ്‍ സി, കോട്ടയം ഡിവൈ.എസ്.പി അനീഷ് കെ.ജി, ഗാന്ധിനഗര്‍ സ്‌റ്റേഷന്‍ എസ്.എച്ച്.ഒ കെ. ഷിജി, ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളുണുണ്ടായിരുന്നത്. ഇയാള്‍ക്ക് എം.ഡി.എം.എ. എത്തിച്ചു കൊടുക്കുന്നവരെക്കുറിച്ചുള്ള അന്വേഷണം നടത്തിവരികയാണ്.