കോഴിക്കോട്: കൂടത്തായി കൊലപാതകത്തില്‍ റോയ് തോമസ് വധത്തില്‍ പ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവും 5-ാം സാക്ഷിയുമായ ഷാജു സക്കറിയയുടെ ആദ്യ വിസ്താരം പൂര്‍ത്തിയായി. തന്റെ ഭാര്യ സിലി മരിച്ച് രണ്ടു മാസത്തിനകം ജോളി തന്നോട് വിവാഹാഭ്യര്‍ഥന നടത്തിയെന്നും വിവാഹത്തിന് മുമ്പു തന്നെ തന്റെ വരുമാനത്തില്‍ നോട്ടമുണ്ടായിരുന്നെന്നും ഷാജു മൊഴി നല്‍കി.
/sathyam/media/post_attachments/Ib21DncKrmRQPjDxhXUE.jpg)
ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിച്ച ശേഷം ജോളിക്ക് പരിഭ്രാന്തിയായിരുന്നു. സിലി മരിച്ചപ്പോള്‍ ആഭരണങ്ങള്‍ ഊരി വാങ്ങിയത് ജോളിയായിരുന്നു. സിലിക്ക് അന്ത്യ ചുംബനം നല്‍കിയപ്പോള്‍ ജോളിയും അന്ത്യ ചുംബനം നല്‍കിയത് അസ്വസ്ഥതയുണ്ടാക്കി. കൂടത്തായിയിലെ ആറ് കൊലപാതകങ്ങളിലും ജോളിക്ക് പങ്കുണ്ടെന്ന് പിന്നീടാണ് മനസിലായത്. ജോളിയില്‍നിന്ന് സിലി കൂണ്‍ ഗുളിക വാങ്ങി കഴിച്ചിരുന്നു. ജോളി പല തവണ എന്‍.ഐ.ടിക്ക് സമീപം കാറില്‍ ഇറക്കിയിട്ടുണ്ട്.
/sathyam/media/post_attachments/ZanBbrappGJa5ATFPniY.jpg)
എന്‍.ഐ.ടിയിലെ ലക്ചറര്‍ ആണെന്നാണ് പറഞ്ഞത്. ജോലിയില്ലെന്ന് പിന്നീട് ബോധ്യമായെന്നും ഷാജു മൊഴി നല്‍കി. അഭിഭാഷകന്‍ ആളൂരിന്റെ അസൗകര്യത്തെത്തുടര്‍ന്ന് എതിര്‍ വിസ്താരം 26ലേക്ക് മാറ്റി. സ്‌പെഷ്യല്‍ പബ്ലിക് എന്‍.കെ. ഉണ്ണിക്കൃഷ്ണന്‍ അഡീഷണല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഇ. സുഭാഷ് എന്നിവര്‍ ഹാജരായി.