വാഷിങ്ടണ്‍: ലോകത്ത് രേഖപ്പെട്ടതില്‍ ഏറ്റവും ചൂടേറിയ ദിനമായിരുന്നു ജൂലൈ മൂന്ന് തിങ്കളെന്ന് റിപ്പോര്‍ട്ട്. അന്നു ശരാശരി ആഗോള താപനില 17.01 ഡിഗ്രി സെല്‍ഷ്യസിലെത്തി. 2016 ആഗസ്റ്റില്‍ രേഖപ്പെടുത്തിയ 16.92 ഡിഗ്രി സെല്‍ഷ്യസ് എന്ന റെക്കോര്‍ഡാണ് തിരുത്തിയത്.
/sathyam/media/post_attachments/8UvoMS4csdzAkym9rPaJ.webp)
ലോകമെമ്പാടുമുള്ള ഊഷ്ണതരംഗം ആഞ്ഞടിച്ചതോടെയാണ് താപനില ഉയര്‍ന്നതെന്ന് യു.എസ്. നാഷണല്‍ സെന്റര്‍ ഫോര്‍ എന്‍വയണ്‍മെന്റല്‍ പ്രഡിക്ഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു. നിലവില്‍ അന്റാര്‍ട്ടിക്കയില്‍ പോലും അസാധാരണമായ ചൂടാണുള്ളത്.