ഇന്ത്യയില്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള അവസാന ടീമിനെ ഇന്നറിയാം. യോഗ്യതാ മത്സരത്തില്‍ സ്‌കോട്ട്‌ലന്‍ഡ് നെതര്‍ലന്‍ഡ്‌സിനെ നേരിടും. പകല്‍ 12.30ന് ബുലവായോ ക്യൂന്‍സ് സ്‌പോര്‍ട്‌സ് ക്ലബിലാണ് മത്സരം. ആറു ടീമുകള്‍ അണിനിരന്ന സൂപ്പര്‍ സിക്‌സില്‍നിന്ന് നാലു കളിയും ജയിച്ച് ശ്രീലങ്ക ഒമ്പതാമത്തെ ടീമായി യോഗ്യത നേടി. വെസ്റ്റിന്‍ ഡീസും സിംബാബ്‌വെയും ഒമാനും പുറത്തായി.
/sathyam/media/post_attachments/EQAHi42K9AUvzcaMC8Om.webp)
സ്‌കോട്ട്‌ലന്‍ഡിന് നാലു കളിയില്‍നിന്ന് മൂന്നുജയമടക്കം ആറ് പോയിന്റുണ്ട്. നെതര്‍ലന്‍ഡ്‌സിന് രണ്ടു ജയത്തോടെ നാലു പോയിന്റ് ജയിച്ചാല്‍ ലോകകപ്പിനുള്ള 10-ാം ടീമായി സ്‌കോട്ട്‌ലന്‍ഡ് മുന്നിലായതിനാല്‍ വലിയ വ്യത്യാസത്തില്‍ തോല്‍ക്കാതിരുന്നാലും മതി. സൂപ്പര്‍ സിക്‌സിലെ നാലാമത്തെ മത്സരത്തില്‍ ഒമാനെ ഏഴു വിക്കറ്റിന് തോല്‍പ്പിച്ച് വിന്‍ഡീസ് ആദ്യ ജയം നേടി.
ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റില്‍ നഷ്ടത്തില്‍ 221 റണ്ണെടുത്തു. വിന്‍ഡീസ് 39.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍ നേടി വിജയിച്ചു. ഓപ്പണര്‍ ബ്രന്‍ഡ് കിങ് 104 പന്തില്‍ സെഞ്ചുറി നേടി (100). വിന്‍ഡീസ് നാളെ അവസാന മത്സരത്തില്‍ ശ്രീലങ്കയെ നേരിടും.