ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നു

author-image
neenu thodupuzha
New Update

ഇടുക്കി: കാലവര്‍ഷം ശക്തമായതോടെ ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. സംഭരണ ശേഷിയുടെ പരമാവധി ശേഷി എത്തിയതോടെ ഇടുക്കിയിലെ ചെറുകിട അണക്കെട്ടുകളായ കല്ലാര്‍കുട്ടി, പാംബ്ല ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം പുറത്തേക്ക് ഒഴുക്കി.

Advertisment

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2310.26 അടിയിലെത്തി. ഇന്നലെ ഒരുദിവസം കൊണ്ട് 2.40 അടി ജലനിരപ്പ് ഉയര്‍ന്നു. വൃഷ്ടിപ്രദേശത്ത് 115.4 മില്ലീമീറ്റര്‍ മഴ ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം അണക്കെട്ടിലെ ജലനിരപ്പ് 2347.26 അടിയായിരുന്നു.

publive-image

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് നേരിയ തോതില്‍ ഉയര്‍ന്നു. ഇന്നലെ വൈകുന്നേരം 116 അടിയാണ് ജലനിരപ്പ് രേഖപ്പെടുത്തിയത്. അണക്കെട്ടിലേക്കുളള നീരൊഴുക്കിന്റെ തോത് 2113 ഘനയടിയായി. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ തോത് വര്‍ധിപ്പിച്ചിട്ടില്ല.

സെക്കന്റില്‍ 256 ഘനയടി വീതം ജലമാണ് പെന്‍സ്‌റ്റോക്ക് പൈപ്പിലൂടെ ഒഴുക്കുന്നത്. പെരിയാറില്‍ 87.2 മില്ലി മീറ്ററും തേക്കടിയില്‍ 60 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി.

Advertisment