പീരുമേട്: കുട്ടിക്കാനത്തിനു സമീപം സ്‌കൂട്ടര്‍ യാത്രികയെ ഇടിച്ചുവീഴ്ത്തിയ ശേഷം നിര്‍ത്താതെപോയ കാര്‍ പോലീസ് പിടികൂടി. കാര്‍ ഓടിച്ചിരുന്ന ഏലപ്പാറ സ്വദേശി നൗഫലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
അപകടത്തില്‍ കൈയ്ക്കും കാലിനും ഗുരുതര പരുക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരി സ്വകാര്യ ഫാക്ടറിയിലെ ജീവനക്കാരിയായ പാമ്പനാര്‍ റാണികോവില്‍ സ്വദേശി ജൂലിയറ്റി(28)നെ കോട്ടയം മെഡിക്കല്‍ കോളജ് അശുപത്രിയില്‍ പ്രവേശിപ്പിച്ചു.
/sathyam/media/post_attachments/w5OQZB84Pf4gCh6PPihT.jpg)
കഴിഞ്ഞ ദിവസം കുട്ടിക്കാനത്തിനു സമീപമാണ് അപകടമുണ്ടായത്. ജോലികഴിഞ്ഞു വീട്ടിലേക്കു മടങ്ങിയ ജൂലിയറ്റിന്റെ സ്‌കൂട്ടറിലേക്ക് നിയന്ത്രണംവിട്ടെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് കാര്‍ നിര്‍ത്താതെ പോയി. ഉടന്‍ നാട്ടുകാര്‍ വിവരം പെരുവന്താനം പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് കാര്‍ പോലീസ് പിടികൂടുകയായിരുന്നു.