വിമാനത്തിൽ മോശം പെരുമാറ്റം; നടന്‍ വിനായകന് ഹൈക്കോടതി നോട്ടീസ്

author-image
neenu thodupuzha
New Update

കൊച്ചി: വിമാനത്തില്‍ വച്ചുണ്ടായ മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ നടന്‍ വിനായകന് ഹൈക്കോടതി നോട്ടീസ്. വിമാനത്തില്‍ വച്ച് നടന്‍ മോശമായി പെരുമാറിയെന്ന പരാതിയില്‍  വിമാന കമ്പനി നടപടി എടുക്കാത്തതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്.

Advertisment

publive-image

മേയ് 27ന് ഗോവയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ വിനായകന്‍ മോശമായി പെരുമാറിയെന്ന പരാതിയില്‍ നടപടിയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.  സിവില്‍ ഏവിയേഷന്‍ മന്ത്രാലയം, ഇന്‍ഡിഗോ എയലൈന്‍സ് തുടങ്ങിയവരെ എതിര്‍കക്ഷിയാക്കി നല്‍കിയ ഹര്‍ജിയില്‍ വിനായകനേയും കക്ഷി ചേര്‍ക്കാന്‍ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ നിര്‍ദേശിച്ചിരുന്നു.

അനുവാദമില്ലാതെ തന്റെ വീഡിയോ എടുത്തെന്ന് ചൂണ്ടിക്കാട്ടി വിനായകന്‍ മോശമായി പൊരുമാറിയെന്നാണ് ഹര്‍ജിക്കാരന്റെ പരാതി. പഞ്ചാബില്‍ സ്‌കൂള്‍ മാനേജരായ മലയാളി പുരോഹിതന്‍ ജിബി ജയിംസാണ് ഹര്‍ജി നല്‍കിയത്. പരാതി നല്‍കിയിട്ടും വിമാനക്കമ്പനിയും വ്യോമയാന മന്ത്രാലയവും നടപടി സ്വീകരിക്കാതിരുന്നതിനെത്തുടര്‍ന്നാണ് ജിബി ജയിംസ് ഹൈക്കോടതിയെ സമീപിച്ചത്.

Advertisment