പെരുനാട്ടില്‍ തെരുവുനായയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്

author-image
neenu thodupuzha
New Update

റാന്നി: പെരുനാട്ടില്‍ തെരുവുനായയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. മുക്കം കോസ്‌വേയില്‍ വെള്ളം കേറിയതറിഞ്ഞ് കാണാനെത്തിയ പുത്തന്‍വീട്ടില്‍ മഞ്ജുവിനാണ് ആദ്യം തെരുവുനായ കടിയേറ്റത്.

Advertisment

പിന്നാലെ, ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനെത്തിയ ഓട്ടോ ഡ്രൈവര്‍ വാഴമേപ്പുറം സ്വദേശി പ്ലാമൂട്ടില്‍ രഞ്ജുവിനും കടിയേറ്റു. കൂടാതെ സമീപത്തുണ്ടായിരുന്ന ആളുകള്‍ക്ക് നേരെ നായ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും ആരും കടിയേക്കാതെ രക്ഷപ്പെട്ടു. കടിയേറ്റവര്‍ പിന്നീട് റാന്നി താലൂക്ക് ആശുപത്രിയില്‍  ചികിത്സ തേടി.

publive-image

പെരുനാട് മാര്‍ക്കറ്റിനു സമീപം കഴിഞ്ഞ ജൂണ്‍ 9ന് ലോട്ടറി വില്‍പ്പന തൊഴിലാളിയെയും മടത്തുംമൂഴിയിലും വീട്ടില്‍ കയറി മുത്തശിയേയും ചെറുമകളെയും തെരുവുനായ ആക്രമിച്ചിരുന്നു. പിന്നീട് നടത്തിയ പരിശോധനയില്‍ നായയ്ക്ക് പേവിഷ ബാധയുണ്ടെന്നു സ്ഥിരീകരിച്ചിരുന്നു.

പെരുനാട്ടിൽ  12 വയസുകാരി അഭിരാമി തെരുവുനായയുടെ ആക്രമണത്തില്‍ കഴിഞ്ഞ വര്‍ഷം ഒകേ്ടാബറില്‍ മരിച്ചിരുന്നു. തെരുവ് നായ്ക്കളുടെ ആക്രമണം പതിവാകുമ്പോള്‍ നടപടികള്‍ സ്വീകരിക്കേണ്ട പഞ്ചായത്ത് അധികാരികളും മൃഗ വകുപ്പ് ഉദ്യോഗസ്ഥരും മൗനം പാലിക്കുകയാണ് എന്നാണ് നാട്ടുകാരുടെ ആരോപണം.

Advertisment