നെടുങ്കണ്ടം: ലോറിയില്‍ നിന്നും ഡീസല്‍ മോഷ്ടിച്ച യുവാക്കള്‍ കമ്പംമെട്ട് പോലീസിന്റെ പിടിയില്‍. ചെന്നാക്കുളം നടുവിലേത്ത് അനന്തു (22), കമ്പംമെട്ട് തെക്കേമഞ്ചക്കല്‍ അരുണ്‍ (25) എന്നിവരെയാണ് കമ്പംമെട്ട് പോലീസ് അറസ്റ്റ് ചെയ്തത്.
കമ്പംമെട്ട് സ്വദേശിയായ സുരേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ലോറിയില്‍ നിന്നും 75 ലിറ്റര്‍ ഡീസല്‍ മോഷ്ടിച്ചെന്നാണ് പരാതി. ഓട്ടത്തിനുശേഷം സുരേഷ് ബാബു കമ്പംമെട്ടിലെ സൗകര്യപ്രദമായ മറ്റൊരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ലോറി നിര്‍ത്തിയിട്ടിരുന്നത്. ഇവിടെനിന്നാണ് ഡീസല്‍ മോഷണം പോയത്.
/sathyam/media/post_attachments/Mk72ofJ2xSv49HXL2B2f.jpeg)
പ്രതികള്‍ ഇരുവരും കൂടി രണ്ട് ദിവസങ്ങളിലായാണ് മോഷണം നടത്തിയത്. ഞായറാഴച അഞ്ച് മണിക്ക് ശേഷവും, തിങ്കളാഴ്ച ഏഴരയോടുകൂടിയുമാണ് മോഷണം നടത്തിയത്. കാറില്‍ എത്തിയ ഇവര്‍ ലോറിയ്ക്ക് സമീപം നിര്‍ത്തുകയും വാഹനത്തില്‍ കരുതിയ കന്നാസിലേയ്ക്ക് ഡീസല്‍ നിറയ്ക്കുകയായിരുന്നു. ഈ കാറിനെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പോലീസ് പിടികൂടിയത്.
ഡീസല്‍ മറിച്ച് വില്‍പ്പന നടത്താനായാണ് മോഷ്ടിച്ചതെന്ന് പ്രതികള്‍ പറഞ്ഞു. കമ്പംമെട്ട് എസ്.എച്ച്.ഒ അനില്‍കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ ഷാജി കെ.ബി എന്നിവരുടെ നേത്യത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.