അവിവാഹിതര്‍ക്കു പ്രതിമാസം 2,750 രൂപ പെൻഷൻ നല്‍കാൻ ഹരിയാന സര്‍ക്കാര്‍

author-image
neenu thodupuzha
New Update

ഛണ്ഡീഗഡ്: അവിവാഹിതര്‍ക്കും ഭാര്യയോ ഭര്‍ത്താവോ മരിച്ചവര്‍ക്കും പ്രതിമാസം 2,750 രൂപ പെൻഷൻ നല്‍കാൻ ഹരിയാന സര്‍ക്കാര്‍.

Advertisment

വാര്‍ഷിക വരുമാനം 1.8 ലക്ഷത്തിന് താഴെയുള്ള 45നും 60നും ഇടയില്‍ പ്രായമുള്ള അവിവാഹിതര്‍ക്കാണ് പെൻഷൻ ലഭിക്കുക. ഇതേ പ്രായപരിധിയില്‍പെട്ട വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം കവിയാത്ത വിഭാര്യര്‍ക്കും വിധവകള്‍ക്കും ഈ പെൻഷന് അര്‍ഹതയുണ്ട്.

publive-image

അടുത്ത മാസം മുതല്‍ തന്നെ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. വിവാഹിതരാല്ലാത്ത സ്ത്രീക്കും പുരുഷനുമുള്ള വ്യക്തിഗത ആവശ്യങ്ങള്‍ക്ക് സര്‍ക്കാരില്‍നിന്നുള്ള ഈ പ്രതിമാസ പെൻഷൻ ഒരു സഹായമാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഈ പെൻഷൻ പദ്ധതിക്കായി 240 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അധികമായി വഹിക്കുന്നത്. പെൻഷന് അര്‍ഹത ലഭിക്കുന്ന പ്രസ്തുത വരുമാനത്തിലും പ്രായപരിധിയിലുമുള്ള വിവാഹിതരാകാത്ത 56000 പേരും, വിഭാര്യരും വിധവകളുമായി 5687 പേരും സംസ്ഥാനത്തുണ്ടെന്നാണ് കണക്ക്.

Advertisment