ഇടുക്കി: മഴശക്തിപ്പെട്ടതോടെ ഇടുക്കിയില്‍ ഒരു ദിവസം ഉയര്‍ന്നത് മൂന്നടി വെള്ളം. പദ്ധതി മേഖലയിലാകെ 90.4 മി.മീറ്റര്‍ മഴ പെയ്തു. ജലനിരപ്പ് ശേഷിയുടെ 18.66 ശതമാനമായി. കഴിഞ്ഞ ദിവസം 16.73 ശതമാനമായിരുന്നു. സംഭരണിയിലിപ്പോള്‍ 2313.36 അടി ജലമുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 33.80 അടി കുറവാണ്.
/sathyam/media/post_attachments/nDKC1hLkuV0FHTgwBQeP.jpg)
പെരിയാറില്‍ നിന്നുള്‍പ്പെടെ സംഭരണിയിലേക്കുള്ള ഒഴുക്ക് വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 300.04 ലക്ഷം ക്യുബിക് വെള്ളം ഒഴുകിയെത്തി. മൂലമറ്റത്ത് ഉത്പാദനം നേരിയ തോതില്‍ വര്‍ധിച്ചു. 24.10 ലക്ഷം യൂണിറ്റാണ് ഉത്പാദനം. ഇടുക്കിയില്‍ നിലവില്‍ റെഡ് അലെര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.