ന്യൂഡല്‍ഹി: അരിക്കൊമ്പന്‍ വിഷയത്തിലുള്ള ഹര്‍ജികള്‍ കാരണം പൊറുതിമുട്ടിയെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ഹര്‍ജിക്കാരായ 'വാക്കിങ് ഐ ഫൗണ്ടേഷന്‍' സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച കോടതി വാദത്തിനിടെ സംഘടനയ്ക്ക് പിഴ ചുമത്തുമെന്ന മുന്നറിയിപ്പും നല്‍കി. ആന എവിടെയാണെന്ന കാര്യവും ആരോഗ്യ വിവരവും അന്വേഷിച്ച അറിയാന്‍ നിര്‍ദ്ദേശിക്കണമെന്നായിരുന്നു ആവശ്യം.
/sathyam/media/post_attachments/oXP3hv3Ss8aOzveYLjJ5.jpg)
''അരിക്കൊമ്പന്‍ കാരണം ഞങ്ങള്‍ പൊറുതിമുട്ടി. രണ്ടാഴ്ച കൂടുമ്പോള്‍ പുതിയ പുതിയ പൊതു താത്പര്യ ഹര്‍ജികള്‍ വരുന്നു. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാം' ചീഫ് ജസ്റ്റിസ് പറഞ്ഞു.
ആന എവിടെയുണ്ടെന്ന കാര്യമെങ്കിലും അറിയിക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ അഡ്വ. ദീപക് പ്രകാശ് ആവശ്യപ്പെട്ടു. അതറിഞ്ഞിട്ട് നിങ്ങള്‍ക്ക് എന്താണ് കാര്യമെന്ന് കോടതി ചോദിച്ചു. അഭിഭാഷകന്‍ വീണ്ടും വാദമുഖങ്ങള്‍ നിരത്തിയോടെ പിഴ ചുമത്തുമെന്ന മുന്നറിയിപ്പ് നല്‍കുകയായിരുന്നു. ഇതോടെ ഹര്‍ജി പിന്‍വലിക്കുകയാണെന്ന് അഭിഭാഷകന്‍ പറഞ്ഞു. ഇതു കോടതി അംഗീകരിച്ചു.