പാലക്കാട് ഒറ്റപ്പാലത്ത് എൽ.പി. സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് വിദ്യാർത്ഥിയ്ക്കും അധ്യാപികയ്ക്കും പരിക്ക്

author-image
neenu thodupuzha
New Update

പാലക്കാട്: ഒറ്റപ്പാലം പനമണ്ണ വട്ടനാൽ ദേശബന്ധു എൽ.പി. സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് നാലാം ക്ലാസ് വിദ്യാർത്ഥിയ്ക്കും അധ്യാപികയ്ക്കും പരിക്ക്. വിദ്യാർഥിക്ക് തലയ്ക്കും കൈക്കും അധ്യാപികയ്ക്ക് തലയിലുമാണ് പരിക്കേറ്റത്. അറ്റകുറ്റപ്പണികൾ കഴിഞ്ഞ ഭാഗമാണ് തകർന്നു വീണത്.

Advertisment

publive-image

വെള്ളിയാഴ്ച വൈകിട്ട് 3.30നായിരുന്നു അപകടം. ആകെ അഞ്ച് ക്ലാസ് മുറികളുള്ള  എൽ.പി.  സ്കൂളിൽ ആകെ 25 വിദ്യാർത്ഥികളാണ് പഠിക്കുന്നത്. അധ്യായന വർഷം തുടങ്ങുന്നതിന്  മുമ്പായി വിദ്യാലയത്തിന്റെ മേൽക്കൂര നവീകരിച്ചിരുന്നു.  ഒറ്റപ്പാലം തഹസിൽദാർ സി.എം. അബ്ദുൾ മജീദ് സ്ഥലം സന്ദർശിച്ചു. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തുമെന്ന് തഹസിൽദാർ പറഞ്ഞു.

 

Advertisment