കോവളം: പാസ്റ്റര്‍ ചമഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ പോസ്‌സോ കേസില്‍ അറസ്റ്റില്‍. ആര്യനാട് ചെറിയര്യനാട് ചൂഴയില്‍ പ്ലാമൂട് വീട്ടില്‍ മോനി ജോര്‍ജി(52)നെയാണ് വിഴിഞ്ഞം പോലീസ് പിടികൂടിയത്.
അടിമലത്തുറയിലെ 10 വയസുകാരനെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. പാസ്റ്റര്‍ ചമഞ്ഞ് വീടുകളിലെത്തി പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിക്കുന്നതാണ് ഇയാളുടെ രീതി.
/sathyam/media/post_attachments/P0NTTOrmTmlp7bHPU7ca.jpg)
2019ല്‍ മാരായമുട്ടം പോലീസ് സ്‌റ്റേഷനില്‍ സമാന സംഭവത്തില്‍ പോക്‌സോ കേസുണ്ടെന്നും ആര്യനാട് സ്‌റ്റേഷനിലെ റൗഡി പട്ടികയിലുള്‍പ്പെട്ട ആളാണെന്നും നൂറനാട്, റാന്നി പോലീസ് സ്‌റ്റേഷനുകളിലെ അടിപിടി കേസുകളിലും ഇയാള്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ 26നാണ് സംഭവം. വിഴിഞ്ഞം മുക്കോല മുതല്‍ പൊഴിയൂര്‍ വരെയുള്ള ഇരുന്നൂറിലധികം സിസിടിവി ക്യാമറകള്‍ പരിശോധിച്ചു. ഇതിലൂടെ ലഭിച്ച വാഹന നമ്പര്‍ ശാസ്ത്രീയമായി പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.