തിരുവനന്തപുരം: ഒമ്പതു വയസുകാരിക്കു നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ അഴൂര്‍ ശാസ്തവട്ടം ചരുവിള പുത്തന്‍വീട്ടില്‍ മനോജി(35)നെ മൂന്നു വര്‍ഷം തടവും പതിനായിരം രൂപയും ചുമത്തി തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി.
/sathyam/media/post_attachments/asWTZYcBslLbrniS7M6R.jpg)
പിഴ അടച്ചില്ലെങ്കില്‍ മൂന്നു മാസം കൂടുതല്‍ ശിക്ഷ അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നല്‍കണം. 2021 മാര്‍ച്ച് മൂന്നിനും 20നുമാണ് സംഭവം. റോഡിലൂടെ നടന്നുപോയ കുട്ടിക്കുനേരെ ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. മറ്റൊരു കുട്ടിയെ അശ്‌ളീല വീഡിയോ കാണിച്ച കേസും പ്രതിക്കെതിരെയുണ്ട്.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്. വിജയ് മോഹന്‍ ഹാജരായി. ചിറയന്‍കീഴ് സബ് ഇന്‍സ്‌പെക്ടറായ വി.എസ്. വിനീഷാണ് കേസ് അന്വേഷിച്ചത്.