ചൈനയില്‍ ജൂണില്‍ 239 കോവിഡ് മരണം

author-image
neenu thodupuzha
New Update

ബീജിങ്: ചൈനയില്‍ ജൂണില്‍ 239 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റേതാണ് റിപ്പോര്‍ട്ട്. മേയില്‍ 164 പേരാണ് മരിച്ചത്. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

Advertisment

publive-image

വുഹാനില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചതു മുതല്‍ കടുത്ത നിയന്ത്രണ നടപടികളാണ് ചൈന സ്വീകരിക്കുന്നത്. 2022 ഡിസംബറില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ വീണ്ടും തീവ്ര വ്യാപനമുണ്ടായി. 60,000 പേര്‍ മരിച്ചു.

ഈ വര്‍ഷം ജനുവരി-ഫെബ്രുവരി മാസങ്ങളിലായിരുന്നു ഏറ്റവും കൂടുതല്‍ മരണം. 4273 പേരാണ് മരിച്ചത്. ഇതുവരെ ആകെ 1,21,490 പേര്‍ കോവിഡിനെത്തുടര്‍ന്ന് മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്.

Advertisment