തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ മോഷണം. വീട്ടില്‍ നിന്ന് 100 പവന്‍ സ്വര്‍ണാഭരണം മോഷണം പോയി. തിരുവനന്തപുരം മണക്കാട് സ്വദേശി രാമകൃഷ്ണന്റെ വീട്ടിലായിരുന്നു മോഷണം. വീട്ടുകാര്‍ ക്ഷേത്രത്തില്‍ പോയ സമയത്താണ് മോഷണം. ഫോര്‍ട്ട് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. വീട്ടുടമ രാമകൃഷ്ണന്‍ ദുബൈയില്‍ ജോലി ചെയ്യുകയാണ്.
/sathyam/media/post_attachments/7FtPpKHwksiF8FYeriot.jpg)
മകന്റെ ഉപനയന ചടങ്ങുകള്‍ക്കാണ് ലോക്കറിലിരുന്ന 100 പവന്‍ സ്വര്‍ണം വീട്ടുകാര്‍ എടുത്തത്. പിന്നീട് ഇവ രണ്ടാം നിലയിലെ മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
മുറിക്കുള്ളില്‍ സാധനങ്ങള്‍ വലിച്ചു വാരിയിട്ട നിലയിലാണ്. രണ്ടാം നിലയിലെ പുറത്തേക്കുള്ള വാതില്‍ തുറന്നു കിടക്കുകയായിരുന്നു. പോലീസ് അന്വേഷണം ഊർജിതമാക്കി.