ഉഭയസമ്മതപ്രകാരം ശാരീരികബന്ധത്തിൽ ഏർപ്പെട്ടിട്ട് വിവാഹവാഗ്ദാനം ലംഘിക്കുന്നത് ബലാത്സംഗ കുറ്റമല്ല: ഒറീസ ഹൈക്കോടതി

author-image
neenu thodupuzha
Updated On
New Update

കട്ടാക്ക്: വിവാഹവാഗ്ദാനം നൽകി ഉഭയസമ്മതപ്രകാരം ശാരീരികബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗമല്ലെന്ന് ഒറീസ ഹൈക്കോടതി. ഭുവനേശ്വർ സ്വദേശിയായ ഒരാളുടെ പരാതി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

Advertisment

publive-image

തുടർന്ന് ഭുവനേശ്വർ സ്വദേശിയായ യുവാവിന്റെ ബലാത്സംഗ കുറ്റം ഹൈക്കോടതി റദ്ദാക്കി. സുഹൃത്തും അഞ്ച് വർഷമായി ഭർത്താവുമായി അകന്നുകഴിയുകയുമായിരുന്ന യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

അതേസമയം, ഹർജിക്കാരനെതിരേയുള്ള വഞ്ചനക്കുറ്റമടക്കമുള്ള മറ്റ് ആരോപണങ്ങൾ അന്വേഷണത്തിന് വിടുന്നതായും ജസ്റ്റിസ് ആർ.കെ. പട്‌നായിക് ഉത്തരവിൽ പറഞ്ഞു.

നല്ല ബന്ധത്തിലായിരുന്ന സമയത്ത് നൽകിയ വാഗ്ദാനം പിന്നീട് അത് നിറവേറ്റാൻ കഴിയാത്തതും വിവാഹം കഴിക്കുമെന്ന തെറ്റായ വാഗ്ദാനം നൽകുമെന്നും തമ്മിൽ സൂക്ഷ്മമായ വ്യത്യാസമുണ്ടെന്ന് കോടതി ചൂണ്ടിക്കാണിച്ചു.

Advertisment