വീട്ടിലേക്ക് അയച്ച പണം എന്തു ചെയ്തെന്നു ചോദിച്ച ഭര്‍ത്താവിന് ക്രൂര മര്‍ദ്ദനം; ഭാര്യക്കും സഹോദരിക്കുമെതിരെ കേസ്

author-image
neenu thodupuzha
New Update

കാന്‍പൂര്‍: പണം ചെലവഴിച്ചതിനെക്കുറിച്ച് ചോദിച്ചതിന് ഭാര്യ ഭര്‍ത്താവിനെ ക്രൂരമായി തല്ലിച്ചതച്ചു. ഭാര്യയും ഭാര്യാ സഹോദരിയും ചേര്‍ന്ന്  യുവാവിനെ തല്ലിച്ചതയ്ക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഉത്തര്‍പ്രദേശിലെ കാന്‍പുര്‍ ദെഹത്തിലാണ് സംഭവം.

Advertisment

publive-image
ബനാറസില്‍ താമസിക്കുന്ന ശിവകുമാര്‍ സഹോദരനൊപ്പം വണ്ടിയില്‍ കുല്‍ഫി വില്‍ക്കുന്ന ജോലിയാണ് ചെയ്യുന്നത്. എല്ലാ മാസവും ശിവകുമാര്‍ ഭാര്യ സുശീലയ്ക്ക് വീട്ടുചെലവിനായി പണം അയച്ചു കൊടുക്കും. ഈ പ്രാവശ്യം വീട്ടിലെത്തിയ ശിവകുമാര്‍ ഭാര്യ എട്ടു ക്വിന്റല്‍ ഗോതമ്പ് വിറ്റതായി കണ്ടെത്തി.

എന്തിനാണ് ഗോതമ്പ് വിറ്റതെന്നും അയച്ചു കൊടുത്ത 32,000 രൂപ എന്തു ചെയ്‌തെന്നും ശിവകുമാര്‍ ഭാര്യയോട് തിരക്കി. എന്നാലിതില്‍ പ്രകോപിതയായ സുശീലയും സേഹാദരിയും ചേര്‍ന്ന് ശിവകുമാറിന്റെ കൈകള്‍ കെട്ടിയിട്ട് വടികൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. ശിവകുമാറിന്റെ പരാതിയെത്തുടര്‍ന്ന് സെക്ഷന്‍ 323,504 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തെന്ന് പോലീസ് അറിയിച്ചു.

Advertisment