പാട്ന: ഭാര്യയെ കാമുകന് വിവാഹം ചെയ്ത് കൊടുത്ത് ഭര്‍ത്താവ്. ബീഹാറിലെ നവാഡ ജില്ലയിൽ നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ.
/sathyam/media/post_attachments/Tuaq21J8GhO3jUxSiBNH.jpg)
ക്ഷേത്രത്തില്‍വച്ച് ഭര്‍ത്താവിന്റെ സാന്നിദ്ധ്യത്തില്‍ കമിതാക്കള്‍ വിവാഹം കഴിക്കുന്നതാണ് വീഡിയോ. യുവാവ് കാമുകിയുടെ നെറുകയില്‍ സിന്ദൂരം ചാര്‍ത്തുന്നതും യുവതി കരയുന്നതുമാണ് വീഡിയോയിൽ. ആളുകള്‍ ചുറ്റും കൂടിനിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും കാണാം.
ഭര്‍ത്താവ് ജോലിക്കുപോയ സമയത്ത് യുവതി അര്‍ദ്ധരാത്രി കാമുകന്റെ വീട്ടിലെത്തുകയായിരുന്നു. എന്നാൽ ഇരുവരെയും ബന്ധുക്കള്‍ പിടികൂടി കെട്ടിയിടുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഇവരോട് ഗ്രാമം വിട്ടുപോകാനും ആവശ്യപ്പെട്ടു.
ഇതിനിടെ ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ഭര്‍ത്താവ് സംഭവമറിഞ്ഞ് കമിതാക്കളെ ക്ഷേത്രത്തില്‍ എത്തിച്ച് വിവാഹം കഴിപ്പിക്കുകയുമായിരുന്നു. യുവതിയുടെ കാമുകൻ വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ്. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു.