അടഞ്ഞു കിടക്കുന്ന വീടുകളിൽ കവർച്ച; ആറന്മുളയിൽ മോഷണ സംഘം പിടിയിൽ

author-image
neenu thodupuzha
New Update

പത്തനംതിട്ട:  അടഞ്ഞു കിടക്കുന്ന വീടുകൾ കണ്ടെത്തി മോഷ്ടിക്കുന്ന സംഘം  പിടിയിലായി. അടഞ്ഞുകിടക്കുന്ന വീടുകൾ കുത്തിത്തുറന്ന് പഴയ പാത്രങ്ങളും വീട്ടുപകരണങ്ങളും മോട്ടോറുകളും മറ്റും മോഷ്ടിച്ച് വിൽപ്പന നടത്തിയ സംഘത്തിലെ അംഗങ്ങളായ നാരങ്ങാനം കണമുക്ക് സുധി ഭവനിൽ സുനിൽ, നാരങ്ങാനം മഠത്തുംപടി പുത്തൻവീട്ടിൽ  രാമചന്ദ്രൻ, തടിയൂർ കോളഭാഗം കുഴിക്കാല ലക്ഷം വീട് കോളനിയിൽ ബിജോയ് ഏലിയാസ് എന്നിവരെയാണ്  അറസ്റ്റ് ചെയ്തത്.

Advertisment

publive-image

നാരങ്ങാനം കണമുക്ക് ഭാഗത്ത് ഒഴിഞ്ഞു കിടന്ന വീട്ടിൽ പുറകിലെ വാതിൽ പൊളിച്ച് അകത്തു കയറി ഇരുപതിനായിരം രൂപ വിലയുള്ള വീട്ടുപകരണങ്ങളും മോട്ടറും ഇന്നലെ ഒരു ലോറിയിൽ കടത്തിക്കൊണ്ടു പോകുകയായിരുന്നു.

ലോറി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. മോഷ്ടിച്ച സാധനങ്ങൾ കോന്നിയിൽ ആക്രി കടയിൽ വിറ്റെന്നു പറഞ്ഞതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ സാധനങ്ങൾ  കണ്ടെത്തി.

പ്രതികളെ പത്തനംതിട്ട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ മേൽനോട്ടത്തിൽ ആറന്മുള പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി.കെ. മനോജ്, സബ് ഇൻസ്പെക്ടർമാരായ അലോഷ്യസ്, ജയൻ എസിപിഓ അനിലേഷ്, ഉമേഷ്, ബിനു കെ. ഡാനിയേൽ സാവന്ത്, ഫൈസൽ, തിലകൻ, പത്തനംതിട്ട കൺട്രോൾ റൂം സി.പി.ഓമാരായ രതീഷ്, പ്രവീൺ എന്നിവർ അടങ്ങിയ സംഘമാണ് അന്വേഷിച്ചത്.

Advertisment