തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇതാദ്യമായി സംസ്ഥാനത്തെ കോവിഡ് നിരക്ക് പൂജ്യത്തിലെത്തി. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട് കണക്ക് പ്രകാരം കഴിഞ്ഞ ദിവസം കേരളത്തിൽ ആർക്കും കോവിഡ് സ്ഥരീകരിച്ചിട്ടില്ല.
/sathyam/media/post_attachments/BCOlF5KlshAjug9y7H4W.jpg)
നിലവിൽ സംസ്ഥാനത്ത് 1033 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഏറ്റവും ഒടുവിൽ 20220 മെയ് ഏഴിനായിരുന്നു കേരളത്തിൽ കോവിഡ് പൂജ്യത്തിലെത്തിയത്. ഈ മാസം 1നു 12 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്.
തുടർന്ന് രണ്ടാം തീയതി മൂന്ന് പേർക്ക്, മൂന്നാം തീയതി ഏഴ് പേർക്ക്, നാലാം തീയതി ഒരാൾക്ക് എന്നിങ്ങിനെയാണ് സംസ്ഥാന കോവിഡ് നിരക്ക്. രാജ്യത്ത് 50ൽ താഴെ പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.