ബഹ്റൈൻ: ഈദ് കപ്പ് 2023: സായാഹ്ന ടൂർണമെന്റിൽ സരിഗ ക്രിക്കറ്റേഴ്സ് ജേതാക്കളായി. കരുത്തരായ യുകെസിസിയെ 14 റൺസിന് പരാജയപ്പെടുത്തിയാണ് സരിഗ ക്രിക്കറ്റേഴ്സ് വിജയ കിരീടം ചൂടിയത്.
/sathyam/media/post_attachments/LwKVLjT8xIjqBypTdul0.jpg)
ടൈയ്ഫൂൺ സിസി സംഘടിപ്പിച്ച ബഹ്‌റൈനിലെ കരുതരായ 10 ടീമുകൾ മാറ്റുരച്ച ടൂർണമെന്റായിരുന്നു നടന്നത്. മികച്ച ബാറ്റ്സ്മാനായി സരിഗ സിസിയുടെ കുഞ്ഞുമോൻ പീറ്ററും മികച്ച ബൗളർ, ഏറ്റവും നല്ല കളിക്കാരനായും യുകെസിസി യുടെ ഷാൻഫീറും അർഹരായി.
/sathyam/media/post_attachments/1g8YZJYgyqZz0h3DLkoE.jpg)
അമീർ കായംകുളം, ഉണ്ണി കാവാലം, അബ്ദുൽ ഖാദേർ പൊവ്വൽ എന്നിവർ മത്സരം നിയന്ത്രിച്ചു.
/sathyam/media/post_attachments/STSSURpleFtLCgzFeElN.jpg)
ടൂർണമെന്റ് കമ്മിറ്റി അംഗങ്ങളായ നസീം, സാദത്ത്, ലതീഷ് നായർ, ആകാശ് കാവാലം, മനീഷ് നായർ എന്നിവർ നേതൃത്വം നൽകി.