കുഞ്ചിത്തണ്ണി: മദ്യപിച്ചശേഷം ഓട്ടോറിക്ഷ ഡ്രൈവര്‍ വാഹനം നടുറോഡില്‍ നിര്‍ത്തിയിട്ടതിനാല്‍ അരമണിക്കൂറിലേറെ ഗതാഗതം സ്തംഭിച്ചു.
ബൈസണ്‍വാലി പഞ്ചായത്തിലെ പമ്പുഹൗസ്-ഉപ്പാര്‍ റോഡിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ച വൈകിട്ട് നാലു മണിക്കാണ് പൊട്ടന്‍കാട് ടൗണിലെ ഓട്ടോറിക്ഷാ ഡ്രൈവറും സുഹൃത്തും കൂടി റോഡില്‍ ഓട്ടോറിക്ഷയില്‍ ഇരുന്ന് മദ്യപിച്ചത്.
/sathyam/media/post_attachments/mlZiIaDEgicirY4E9JoO.jpg)
മദ്യപിച്ച് ലക്കുകെട്ട ഡ്രൈവര്‍ക്ക് വാഹനം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാതെ വന്നപ്പോള്‍ നടുറോഡില്‍ പാര്‍ക്ക് ചെയ്യുകയായിരുന്നു. പിന്നാലെയും എതിര്‍വശത്തുനിന്നും വന്ന ഒരു വാഹനങ്ങള്‍ക്കും പിന്നീട് കടന്നുപോകുന്നതിന് സാധിച്ചില്ല.
സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പെടെ വിദ്യാര്‍ഥികളുമായി വഴിയില്‍ കുടുങ്ങികിടന്നു. ഓട്ടോറിക്ഷയില്‍നിന്നും ഡ്രൈവറെ ഇറക്കി വാഹനം മാറ്റാന്‍ ശ്രമിച്ച നാട്ടുകാര്‍ക്കുനേരെ ഡ്രൈവര്‍ അസഭ്യവര്‍ഷം നടത്തി.
പിന്നീട് അരമണിക്കൂറിനുശേഷം നാട്ടുകാര്‍ ഡ്രൈവറെ ബലമായി വാഹനത്തില്‍ നിന്ന് പിടിച്ചിറക്കി മറ്റൊരു ഡ്രൈവറെക്കൊണ്ട് വാഹനം വശത്തേക്ക് മാറ്റിയശേഷമാണ് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിച്ചത്.