തിരുവനന്തപുരം: മുന്‍ വില്ലേജ് ഓഫീസറില്‍നിന്ന് കൈക്കൂലി വാങ്ങിയ വില്ലേജ് ഫീല്‍ഡ് അസിസറ്റന്റ് പിടിയില്‍. മുട്ടത്തറ വില്ലേജ് ഓഫീസ് ജീവനക്കാരനായ ഉമാനുജനെയാണ് വിജിലന്‍സ് പിടിച്ചത്.
/sathyam/media/post_attachments/dWkHnQK4wjHKn9wIWSF0.jpg)
വലിയതുറ സ്വദേശിയും മുന്‍ വില്ലേജ് ഓഫീസറുമായ പരാതിക്കാരന്‍ കാനറ ബാങ്കില്‍നിന്ന് വായ്പയെടുക്കാന്‍ ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, കൈവകാശ സര്‍ട്ടിഫിക്കറ്റ്, തണ്ടപ്പേര് എന്നിവയ്ക്കായി കഴിഞ്ഞ മേയില്‍ അപേക്ഷ നല്‍കിയിരുന്നു. പലതവണ അപേക്ഷ നല്‍കിയിട്ടും സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല.
സ്ഥല പരിശോധനയ്ക്ക് ചെല്ലണമെങ്കില്‍ 1000 രൂപ കൈക്കൂലി നല്‍കണമെന്ന് ഉമാനുജന്‍ ആവശ്യപ്പെട്ടു. പരാതിക്കാരന്‍ വിവരം വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റ് ഡി.വൈ.എസ്.പി വിനോദ് കുമാറിനെ അറിയിച്ചു.
തുടര്‍ന്നാണ് പരാതിക്കാരന്റെ വീട്ടില്‍വച്ച് പണം വാങ്ങുന്നതിനിടെ ഉമാനുജനെ വിജിലന്‍സ് സംഘം പിടികൂടിയത്. പ്രതിയെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. സി.ഐമാരായ അനില്‍കുമാര്‍, സനില്‍കുമാര്‍, ഗ്രേഡ് എസ്.ഐമാരായ സഞ്ജയ്, അജിത്, എ.എസ്.ഐമാരായ അനില്‍കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹാഷിം, അനീഷ്, അരുണ്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അനൂപ്, പ്രമോദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.