New Update
കൊച്ചി: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യാത്രക്കാരിക്ക് നേരെ കണ്ടക്ടറുടെ ലൈംഗികാതിക്രമം. നെയ്യാറ്റിൻകര സ്വദേശി ജസ്റ്റി(42)നെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു.
Advertisment
/sathyam/media/post_attachments/45nlTB3ZzPU5ZkwFdc0X.png)
തിരുവന്തപുരം-മലപ്പുറം ബസിൽ രാവിലെ 6.30നു തിരുവനന്തപുരം മംഗലപുരത്ത് വച്ചാണ് സംഭവം. കഴക്കൂട്ടത്തുനിന്ന് കയറിയ യുവതിയെ കണ്ടക്ടറുടെ സീറ്റിൽ വിളിച്ചിരുത്തിയിട്ടാണ് പ്രതി കയറി പിടിച്ചത്. പറവൂരിൽ ചികിത്സയിലായ മകളുടെ അടുത്ത് പോകാൻ ആലുവയ്ക്ക് ടിക്കറ്റ് എടുത്തതായിരുന്നു യാത്രക്കാരി.
നേരത്തെ ഇരുന്ന സീറ്റ് റിസർവേഷൻ സീറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കണ്ടക്ടർ അടുത്തിരുത്തിയത്. ഇയാൾക്കെതിരെ 354, 351 വകുപ്പുകൾ പ്രകാരം കേസെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us