ആറു വയസുകാരിക്ക് പീഡനം: പ്രതിക്ക് 40 വര്‍ഷം കഠിനതടവ്

author-image
neenu thodupuzha
New Update

പാലക്കാട്: ആറു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 40 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപയും.

Advertisment

publive-image

അട്ടപ്പാടി കള്ളമല താവളം കടിയക്കണ്ടിയൂര്‍ പുത്തന്‍വീട്ടില്‍ മണികണ്ഠ(38)നെയാണ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷം അധിക കഠിന തടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതയ്ക്ക് നൽകാനും പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി ടി. സഞ്ജു വിധിച്ചു. 2018 ഏപ്രിലിലാണ് സംഭവം.

അഗളി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് എഎസ്പി എസ്. സുജിത്ത് ദാസ്, ഡിവൈഎസ്പി ടി.കെ. സുബ്രഹ്മണ്യന്‍, ഇന്‍സ്‌പെക്ടര്‍ എന്‍.എസ്. സലീഷ് എന്നിവര്‍ അന്വേഷിച്ച് കുറ്റപത്രം നല്‍കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി. ശോഭന ഹാജരായി.

Advertisment