മലപ്പുറം: നാലര ഗ്രാം എംഡിഎംഎയുമായി രണ്ട് ടിപ്പർ ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്തു. കരിപ്പൂര്‍ കരുവാന്‍കല്ല് സ്വദേശികളായ കോട്ടേപ്പാറ വീട്ടില്‍ അബ്ദുള്‍ ലത്തീഫ് (35), ചൊക്ലി വീട്ടില്‍ നൗഷാദ് (25) എന്നിവരാണ് നെടിയിരുപ്പ് മില്ലുംപടിയില്‍വച്ച് പിടിയിലായത്.
/sathyam/media/post_attachments/jm8XANftyov0VqLWQuZU.jpg)
കൊണ്ടോട്ടിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു.
ലത്തീഫ് മയക്കുമരുന്നു കടത്തിയതിന് ജനുവരിയില്‍ അറസ്റ്റിലായിരുന്നു. രണ്ടുമാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എഎസ്പി വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തില്‍ കൊണ്ടോട്ടി എസ്ഐ ഫദല്‍ റഹ്മാനും പ്രത്യേക അന്വേഷണ സംഘാംഗങ്ങളും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.