പത്തനംതിട്ട: യുവതിയെ ഫോണിൽ വിളിച്ച് അടുപ്പം സ്ഥാപിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ അറസ്റ്റുചെയ്തു. തിരുവല്ല കുറ്റപ്പുഴ തീരുമൂലപുരം ആഞ്ഞിലിമൂട് വെളുത്ത കാലായിൽ ശരൺ ശശി(32)യാണ് തിരുവല്ല പോലീസിന്റെ പിടിയിലായത്.
/sathyam/media/post_attachments/PCUZtH5qbRMWrZ3AKFlS.png)
ചക്കുളത്തുകാവിലെ ഒരു ലോഡ്ജിലെത്തിച്ചാണ് പലതവണ പീഡിപ്പിച്ചത്. 2019 മുതൽ പരിചയത്തിലായ ഇയാൾ കഴിഞ്ഞവർഷം ഡിസംബറിൽ യുവതിക്ക് ബിയർ വാങ്ങിക്കൊടുത്ത് കുടിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു.
ഇത് വീട്ടുകാരെയും ബന്ധുക്കളെയും കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി വീഡിയോകോളിലൂടെ യുവതിയുടെ നഗ്നത പകർത്തിയശേഷം ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്നാണ് പീഡനം നടന്നത്. തിരികെ കൊടുക്കാമെന്നു പറഞ്ഞ് പലതവണയായി വാങ്ങിയ 15000 രൂപയും തിരികെ കൊടുത്തില്ല.
സ്വർണ വള കൈവശപ്പെടുത്തി പണയപ്പെടുത്തി പണമെടുത്തശേഷം 15000 രൂപയും വളയും മൊബൈൽ ഫോണും കൈവശപ്പെടുത്തി. ഒപ്പം താമസിക്കണമെന്ന ആവശ്യം നിരസിച്ചതുകാരണം യുവതിയുടെ നഗ്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിലൂടെ കൈമാറുകയും ചെയ്തു. യുവതി തിരുവല്ല പോലീസ് സ്റ്റേഷനിൽ പരാതിയുടെ അടിസ്ഥാനത്തിൽ തുകലശ്ശേരി ജങ്ഷനു സമീപത്തുനിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തു കോടതിയിൽ ഹാജരാക്കി.