നെടുമങ്ങാട്: കനത്തമഴയില്‍ മണ്ണിടിഞ്ഞുവീണ് വീടും വാഹനങ്ങളും തകര്‍ന്നു. കിണറും താത്കാലിക അടുക്കളയും മണ്ണിനടിയിലായി. നെടുമങ്ങാട് പനവൂര്‍ മുളമൂട് വാഴോട് അനസിന്റെ വീടാണ് തകര്‍ന്നത്. കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രിയാണ് സംഭവം.
/sathyam/media/post_attachments/CEhRz7O3zGvWSht8s96z.webp)
ഓട്ടോത്തൊഴിലാളിയായ അനസും ഭാര്യ അജീനയും നാലു മക്കളുമാണ് ഇവിടെ താമസിക്കുന്നത്. വീടിന്റെ പിറകുവശത്തെ 25 അടി ഉയരമുള്ള മണ്‍തിട്ടയാണ് കനത്തമഴയില്‍ ഇടിഞ്ഞു വീണത്. വീടിന്റെ ചുവരുകള്‍ തകര്‍ന്നു.
ഷീറ്റില്‍ കെട്ടിയ താത്ക്കാലിക അടുക്കളയും 20 അടി താഴ്ചയുള്ള കിണറും പൂര്‍ണമായും മണ്ണിനിടയിലായി. അനസിന്റെ ഇരുചക്ര വാഹനവും ഓട്ടോയും കുട്ടികളുടെ സൈക്കിളും മണ്ണിനടിയിലായി. വീട് വാസയോഗ്യമല്ലെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടുംബത്തെ വാടകവീട്ടിലേക്ക് മാറ്റി.