പത്തനംതിട്ട: തിരുവല്ലയിൽ ആലതുരുത്തി കഴുപ്പിൽ കോളനിയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണ സാധനങ്ങളുമായി പോയ ലോറി വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന കാവുംഭാഗം വില്ലേജ് ഓഫീസറും ഉദ്യോഗസ്ഥരും വെള്ളത്തിൽ വീണു.
/sathyam/media/post_attachments/cSpc8oizYQpCFXWff9fq.jpg)
നാട്ടുകാർ വാഹനത്തിലുണ്ടായിരുന്ന വില്ലേജ് ഓഫീസർ ഉൾപ്പെടെയുള്ളവരെ രക്ഷിച്ച് കരയ്ക്കെത്തിച്ചു.
ഈ ഭാഗത്തേക്കുള്ള റോഡിൽ വെള്ളം നിറഞ്ഞു കിടക്കുകയാണ്. ഇതിനാൽ പാടവും റോഡും തിരിച്ചറിയാൻ കഴിഞ്ഞില്ല. റോഡും സമീപത്തെ വെള്ളം നിറഞ്ഞ പാടശേഖരങ്ങളും തിരിച്ചറിയാൻ കഴിയാതെ ആഴമേറിയ ഭാഗത്തേക്ക് വാഹനം മറിയുകയായിരുന്നു.
കാവുംഭാഗം വില്ലേജ് ഓഫീസർ, റവന്യൂ ഉദ്യോഗസ്ഥർ, മറ്റ് ജീവനക്കാർ എന്നിവരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. കുമ്പനാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ലോറി. നാട്ടുകാർ ചേർന്ന് വെള്ളക്കെട്ടിൽ അകപ്പെട്ട ലോറി 7 മണിയോടെ കരയ്ക്കെത്തിച്ചു.
വെള്ളക്കയറ്റത്തിന് നേരിയ ശമനമുണ്ടെന്ന് കണ്ടതോടെയാണ് അധികൃതർ വാഹനത്തിൽ പോയത്. പകരം സാധനങ്ങൾ ക്യാമ്പിൽ എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.