ഒരാഴ്ച തകര്‍ത്തു പെയ്ത് മഴ; മഴക്കുറവ് 30 ശതമാനമായി

author-image
neenu thodupuzha
New Update

കാസര്‍ഗോഡ്: ഒരാഴ്ച മഴ തിമിര്‍ത്തു പെയ്തതോടെ സംസ്ഥാനത്തെ മഴക്കുറവ് 61 ശതമാനത്തില്‍നിന്ന് 30 ശതമാനമായി. ഇതുവരെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കാസര്‍ഗോഡ് ജില്ലയിലാണ് (931 മി.മീറ്റര്‍). കുറവ് തിരുവനന്തപുരത്തും (288 മി. മീറ്റര്‍) പത്തനംതിട്ടയില്‍ ഈ സമയത്ത് ലഭിക്കേണ്ട മഴയേക്കാള്‍ എട്ടു ശതമാനം കൂടുതല്‍ മഴ കിട്ടി.

Advertisment

publive-image

കൊല്ലത്ത് മൂന്നു ശതമാനവും അധിക മഴ പെയ്തതായി കേന്ദ്ര കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ പറയുന്നു. ലഭിക്കേണ്ട അളവില്‍ ഏറ്റവും കുറവ് മഴയുണ്ടായത് വയനാട് ജില്ലയിലാണ്. ഇവിടെ 57 ശതമാനം മഴ കുറഞ്ഞു.

കാസര്‍ഗോഡ് (22 ശതമാനം), കണ്ണൂര്‍ (22), കോഴിക്കോട് (46), മലപ്പുറം (32), പാലക്കാട് (42), തൃശൂര്‍ (31), കോട്ടയം (26), ഇടുക്കി (49) ശതമാനം എന്നിങ്ങനെ മഴക്കുറവുണ്ടായി. എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് സാധാരണ നിലയില്‍ മഴ കിട്ടിയത്.

Advertisment