New Update
തിരുവനന്തപുരം: പ്രാവച്ചമ്പലത്തും അമരവിളയിലും എക്‌സൈസ് നടത്തിയ പരിശോധനയില്‍ മയക്കുമരുന്നുമായി രണ്ടുപേര്‍ പിടിയില്‍. മെഡിക്കല്‍ സ്‌റ്റോറിന്റെ മറവില്‍ എം.ഡി.എം.എയും കഞ്ചാവും കച്ചവടം നടത്തിയ കേസിലാണ് പ്രാവച്ചമ്പലം ശാരദ മെഡിക്കല്‍ സ്‌റ്റോര്‍ ഉടമ റെനിത് വിവേകി(31)നെ അറസ്റ്റ് ചെയ്തത്.
Advertisment
ഇയാളില്‍നിന്ന് 2.23 ഗ്രാം എം.ഡി.എം.എയും 215 ഗ്രാം കഞ്ചാവും കണ്ടെടുത്തു. നെയ്യാറ്റിന്‍കര എക്‌സൈസ് റേഞ്ച് അസിസറ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രശാന്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
അമരവിള എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടന്ന പരിശോധനയിലാണ് 1.831 ഗ്രാം മെത്താംഫെറ്റാമൈന്‍ മയക്കുമരുന്നുമായി നെയ്യാറ്റിന്‍കര ഇരുമ്പില്‍ കൃപാഭവനില്‍ ജോഷി(34)യെ പിടികൂടിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സജിത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.