ബംഗളുരു: പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപകരമായ വാക്കുകള്‍ ഉപയോഗിക്കുന്നത് നിരുത്തരവാദപരമാണെങ്കിലും അതു രാജ്യദ്രോഹമല്ലെന്നും കര്‍ണാടക ഹൈക്കോടതി.
/sathyam/media/post_attachments/eLw5z27Q4PnQTU1EAgsl.jpg)
പ്രധാനമന്ത്രിയെയും കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെയും വിമര്‍ശിച്ചതിന്റെ പേരില്‍ ബിദറിലെ ഷഹീന്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരേ ചുമത്തിയ രാജ്യദ്രോഹക്കുറ്റം ജസ്റ്റിസ് ഹേമന്ദ് ചന്ദന്‍ഗൗഡര്‍ റദ്ദാക്കി.
2020 ജനുവരിയില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പൗരത്വ ഭേദഗതി നിയമത്തിനും (സിഎഎ), ദേശീയ പൗരത്വ രജിസ്റ്ററിനും (എന്‍ആര്‍സി) എതിരായ നാടകം അവതരിപ്പിച്ചതിനെത്തുടര്‍ന്ന് എബിവിപി പ്രവര്‍ത്തകന്റെ പരാതിയിലാണ് കേസെടുത്തത്.