ന്യൂഡൽഹി: മണിപ്പുരില്‍ പോലീസിനെ ആക്രമിച്ച് ആയുധം കവരാന്‍ ജനക്കൂട്ടം ശ്രമിച്ചു. വെള്ളിയാഴ്ച രാത്രി ബിഷ്ണുപുര്‍ ജില്ലയിലെ കാംഗ്ല കോട്ടയ്ക്കു സമീപത്തുള്ള മഹാബലി റോഡില്‍ ഇരുന്നൂറോളം പേരടങ്ങുന്ന ആളുകള്‍ പോലീസിനെ ആക്രമിച്ചു.
/sathyam/media/post_attachments/q1Fzqrw0zRowzIewRRLF.webp)
ആയുധം തട്ടിയെടുക്കാനുള്ള ശ്രമം സുരക്ഷാ സേന തടഞ്ഞു. കൂടുതല്‍ സൈന്യമെത്തിയാണ് ആള്‍ക്കൂട്ടത്തെ പിരിച്ചു വിട്ടത്. രാത്രി വീണ്ടും സംഘടിച്ചെത്തിയ ആള്‍ക്കൂട്ടത്തെ പാലസ് കോമ്പൗണ്ട് പ്രദേശത്തുനിന്ന് സുരക്ഷാസേന തുരത്തിയോടിച്ചു.
കിഴക്കന്‍ ഇംഫാല്‍ ജില്ലയിലെ യാംഗാങ്‌പോക്പിയില്‍ അര്‍ദ്ധരാത്രി വരെ നീണ്ടുനിന്ന വെടിവയ്പ്പ് റിപ്പോര്‍ട്ട് ചെയ്തു. രണ്ടു വാഹനം കത്തിച്ചു. ഇതിനിടെ സംസ്ഥാനത്ത് ഭാഗികമായി ഇന്റര്‍നെറ്റ് നിരോധനം നീക്കി ഹൈക്കോടതി ഉത്തരവിട്ടു.