ക്രിമിനല്‍ കേസിലെ പ്രതിക്ക് അധികാര പരിധിയിലുള്ള കോടതിയില്‍ കീഴടങ്ങാന്‍ അനുമതി നിഷേധിക്കരുത്: ഹൈക്കോടതി

author-image
neenu thodupuzha
New Update

കൊച്ചി: ക്രിമിനല്‍ കേസിലെ പ്രതിക്ക് അധികാര പരിധിയിലുള്ള കോടതിയില്‍ കീഴടങ്ങാനുള്ള അനുമതി നിഷേധിക്കാന്‍ മജിസ്‌ട്രേറ്റിന് അധികാരമില്ലെന്ന് ഹൈക്കോടതി.

Advertisment

പ്രതിക്ക് കീഴടങ്ങാന്‍ അനുമതി നിഷേധിച്ച മജിസ്‌ട്രേറ്റിന്റെ നടപടി ക്രമവിരുദ്ധമാണെന്ന് കോടതി വിലയിരുത്തി. ഹര്‍ജിക്കാരനോട് ഒരാഴ്ചയ്ക്കകം മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരായി കീഴടങ്ങാന്‍ നിര്‍ദ്ദേശിച്ചു.

publive-image

കീഴടങ്ങാന്‍ അനുമതി നിഷേധിച്ച് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് എറണാകുളം തൈക്കൂടം സ്വമദശി ജോസഫ് തോമസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. നിയമപ്രകാരം ജാമ്യം ലഭിക്കാനുള്ള ഹറജി പരിഗണിക്കാന്‍ മജിസ്‌ട്രേറ്റിനോടും ജസ്റ്റിസ് കെ. ബാബു ഉത്തരവിട്ടു.

2023 ഫെബ്രുവരിയില്‍ ഹര്‍ജിക്കാരന്‍ എറണാകുളം ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങല്‍ മെമ്മോ സഹിതം ജാമ്യാപേക്ഷ അമര്‍പ്പിക്കുകയും ചെയ്തു. അനുമതി നിഷേധിച്ച മജിസ്‌ട്രേറ്റ് ജാമ്യാപേക്ഷ പരിഗണിക്കാന്‍ വിസമ്മതിച്ചു. ബന്ധപ്പെട്ട എസ്.എച്ച്.ഒയ്ക്കു മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചു. കീഴടങ്ങാന്‍ അനുമതി നിഷേധിച്ച നടപടി നിയമവിരുദ്ധമാണെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു.

ബന്ധപ്പെട്ട മജിസ്‌ട്രേറ്റിന്റെയോ കോടതിയുടെയോ മുന്നില്‍ കീഴടങ്ങാമെന്നും ജാമ്യത്തില്‍ വിടുകയോ റിമാന്‍ഡ് ചെയ്യുകയോ ആണ് വേണ്ടതെന്നും അധികാര പരിധിയില്ലാത്ത കോടതിയില്‍ പ്രതി കീഴടങ്ങിയാല്‍ മജിസ്‌ട്രേറ്റിന് അനുമതി നിരസിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

Advertisment