ന്യൂഡല്‍ഹി: ലെയ്‌സ് ചിപ്‌സ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് ഇനത്തിന്റെ പേറ്റന്റ് അവകാശം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പെപ്‌സികോ കമ്പനി നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി.
/sathyam/media/post_attachments/rNgIiRqx3BbGJmHvCVXb.jpg)
'എഫ്‌സി-5' ഉരുളക്കിഴങ്ങ് ഇനത്തിന് പെപ്‌സികോയ്ക്ക് ഉണ്ടായിരുന്ന പേറ്റന്റ് 2021ല്‍ 'പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്‌സ് റൈറ്റ്‌സ് (പിപിഎഫ്ആര്‍) റദ്ദാക്കി. വിത്തിനങ്ങളുടെ മേല്‍ക്കമ്പനികള്‍ക്ക് പേറ്റന്റ് അവകാശപ്പെടാന്‍ സാധിക്കില്ലെന്ന കര്‍ഷകരുടെ വാദം അംഗീകരിച്ചാണ് പെപ്‌സികോയുടെ പേറ്റന്റ് റദ്ദാക്കിയത്.
ഇതിനെതിരെ പേറ്റന്റ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനി ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ജസ്റ്റിസ് നവീന്‍ ചാവ്‌ല അധ്യക്ഷനായ ബെഞ്ച് പെ്‌സികോയുടെ ഹർജി തള്ളി.