New Update
ന്യൂഡല്‍ഹി: വെള്ളി, ശനി ദിവസത്തിലെ കനത്ത മഴയില്‍ ഡല്‍ഹിയിലെ പല മേഖലയിലും വെള്ളക്കെട്ട്. പല പ്രധാന റോഡിലും വെള്ളക്കെട്ടിനെത്തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു.
Advertisment
56 ഇടങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. പല റോഡിലും ദീര്‍ഘ സമയം ഗതാഗതം തടസപ്പെട്ടു. വെള്ളം നിറഞ്ഞ റോഡിലെ കുഴിയില്‍ വീണ് ആളുകള്‍ക്ക് പരിക്കേറ്റു. താഴ്ന്ന പ്രദേശത്തെ വീടുകളില്‍ വെള്ളം കയറി.
പലയിടത്തും മരങ്ങള്‍ വീണു. വരും ദിവസങ്ങളില്‍ ശക്തമായ മഴ തുടരുമെന്ന് കാലാസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.