രാജ്യത്ത് തക്കാളിവില ഉയരുന്നു 

author-image
neenu thodupuzha
New Update

ന്യൂഡല്‍ഹി: രാജ്യത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് തക്കാളിവില ഉയരുന്നു. ഉത്തരാഖണ്ഡില്‍ ചില്ലറ വിപണിയില്‍ ഒരു കിലോ തക്കാളിക്ക് 200 രൂപ പിന്നിട്ടു. ഗംഗോത്രി ധാമില്‍ കിലോയ്ക്ക് 250 രൂപയ്ക്കാണ് വില്‍പ്പന.

Advertisment

publive-image

വില പിടിച്ചു നിര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നാമമാത്ര ശ്രമങ്ങള്‍ ഫലം കണ്ടില്ല. ഡല്‍ഹി, ലഖ്‌നൗ, ചണ്ഡിഗഢ് എന്നിവിടങ്ങളില്‍ ഇഞ്ചിക്ക് കിലോ 250 രൂപയായി. വഴുതന കിലോയ്ക്ക് 40ല്‍നിന്ന് നൂറിലെത്തി. വില കുതിച്ചതോടെ പലയിടത്തും പച്ചക്കറി മോഷണങ്ങളും പെരുകി.

Advertisment