കിണറ്റിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷിക്കാനുള്ള ശ്രമം ദുഷ്‌കരം, 95 അടിയോളം മണ്ണ് മാറ്റി; വറ്റിക്കും തോറും വെള്ളം നിറയുന്നു

New Update

publive-image

വിഴിഞ്ഞം: വിഴിഞ്ഞത്ത് കിണര്‍ പണിക്കിടെ മണ്ണിടിഞ്ഞ് കിണറ്റില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. നിലവില്‍ 95 ആടിയോളം മണ്ണ് മാറ്റി. ഇനി എത്ര താഴ്ചയുണ്ടെന്നതില്‍ വ്യക്തതയില്ല. രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായാണ് തുടരുന്നത്.

Advertisment

മണ്ണ് മാറ്റുംതോറും കൂടുതല്‍ കല്ലും മണ്ണും വീഴുന്നത് രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. നിശ്ചിത ഇടവേളകളില്‍ വെള്ളം പമ്പ് ചെയ്ത് കളയുന്നുണ്ട്. വെള്ളം വറ്റിക്കും തോറും കൂടുതല്‍ വെള്ളം നിറയുന്നതും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാണ്. കിണര്‍ കുഴിക്കുന്ന തൊഴിലാളികളും അഗ്നിരക്ഷാപ്രവര്‍ത്തകരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

വിഴിഞ്ഞം മുക്കോലയില്‍ ഇന്നലെ രാവിലെയാണ് സംഭവമുണ്ടായത്. കിണറിലെ മണ്ണുമാറ്റുന്നതിനിടയില്‍ മണ്ണിടിഞ്ഞു വീണ് തൊഴിലാളി കുടുങ്ങുകയായിരുന്നു. ഇരുപതു വര്‍ഷത്തിലധികമായി മുക്കോലയ്ക്കു സമീപം താമസിക്കുന്ന തമിഴ്‌നാട് പാര്‍വതിപുരം സ്വദേശി മഹാരാജന്‍ (55) ആണ് അപകടത്തില്‍പ്പെട്ടത്.

Advertisment